Saturday, November 27, 2021

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മതേതര ചേരിയെ ശക്തിപ്പെടുത്തി: മന്ത്രി മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട്: ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം വധഭീഷണി നേരിടുകയാണെന്നും ഇതിനെതിരായി മതേതര സമൂഹത്തിന്റെ ഐക്യനിര ഉയർന്നുവരണമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പ്രസ്താവിച്ചു.

പെരിന്തൽമണ്ണ പൂപ്പലം എം എസ് ടി എം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പൂക്കോയ തങ്ങൾ സ്മാരക കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിൽ മതേതരത്വത്തിന്റെ പ്രയോക്താവായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും, അദ്ദേഹം സമൂഹത്തെ ശരിയായ മാർഗത്തിൽ നയിച്ച മഹാ മനീഷിയാണെന്നും, തങ്ങളുടെ വിദ്യാഭ്യാസ ദാർശനിക കാഴ്ചപ്പാടുകൾ എക്കാലത്തും ഓർമ്മിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയം അപകടകരമായ പ്രവണതകളിലോടെ കടന്നുപോകുന്ന സാഹചര്യങ്ങളിൽ ശരിയായ നിലപാടെടുത്ത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നയമാണ് തങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ കാലിക പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം എസ് ടി എം കോളേജ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും മറ്റും ഉള്ള അവാർഡുകൾ മന്ത്രി മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

സമസ്ത കേരള ജമയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

മഞ്ഞളാംകുഴി അലി എം.എൽ.എ., നജീബ് കാന്തപുരം എം.എൽ.എ., മുൻ മന്ത്രി നാലകത്ത് സൂപ്പി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എ. സഈദ ടീച്ചർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി റഷീദ് അഹമ്മദ്, അഡ്വ: ടോം കെ. തോമസ്, ഓർഫനേജ് സെക്രട്ടറി കെ.ടി. മൊയ്ദുട്ടിമാൻ ഹാജി, ട്രഷറർ പട്ടാണി മാനുഹാജി, കോളേജ് പ്രിൻസിപ്പൽ പി. സൈതലവി, ആനമങ്ങാട് മുഹമ്മദുകുട്ടി ഫൈസി, വാർഡ് മെമ്പർ ജൂലി പോളി, അഡ്മിനിസ്ട്രേഷൻ മാനേജർ പി. സുഫിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോളേജ് കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് കെ.ടി. ഉമ്മർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. സ്വാഗതവും ഉസ്മാൻ താമരത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വിവാദങ്ങള്‍ പഴങ്കഥ; ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത വിഷയത്തില്‍ വിവാദം കെട്ടടങ്ങുന്നതിന് മുന്നെ വീണ്ടും സമാന നീക്കവുമായി സര്‍ക്കാര്‍. പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള ടെക്നിക്കല്‍ ബിഡ്...

More Articles Like This