Wednesday, October 20, 2021

വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ

Must Read

ദില്ലി: രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. നൂറ് ശതമാനം ആഭ്യന്തര സർവ്വീസിനും അനുമതി നല്‍കി. ഇതുവരെ 85 ശതമാനം യാത്രക്കാരെയാണ് ആഭ്യന്തര സർവ്വീസുകളിൽ അനുവദിച്ചിരുന്നത്. 18 മുതല്‍ തീരുമാനം നിലവില്‍ വരും. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേസമയം, രാജ്യത്ത് എട്ട് മാസത്തിന് ശേഷം കൊവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിന് താഴെയെത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 14313 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന കണക്കിനെക്കാൾ 21 ശതമാനം കുറവാണ് ഇന്നത്തേത്. കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്.  26,579 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 94.04 ആണ് രോഗമുക്തി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണിത്. 181 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

11.2 ഓവറില്‍ 12 റണ്‍സിന് അര്‍ജന്റീന ഓള്‍ ഔട്ട്; 3.3 ഓവറില്‍ വിജയ തീരത്തെത്തി ബ്രസീല്‍!

നൗകാല്‍പന്‍ (മെക്‌സിക്കോ): ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള വൈരത്തിന്റെ കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകകപ്പാകുമ്പോള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ ആ വൈരത്തിന്റെ വീറും വാശിയും പടര്‍ന്നുകയറും....

More Articles Like This