വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം പുറത്ത്

0
318

മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്.

തിരക്കഥാകൃത്ത് റമീസ് മുഹമ്മദാണ് സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ എന്ന പുസ്തകം രചിച്ചത്. പുസ്തകം പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്.

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. വാരിയംകുന്നത്തിന്റെ ഫോട്ടോയാണ് ഈ പുസ്തകത്തിന്റെ കവര്‍ ചിത്രം.

ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് വാരിയംകുന്നത്തിന്റെ ചിത്രം ലഭിച്ചതെന്ന് റമീസ് നേരത്തെ പറഞ്ഞിരുന്നു.

ബ്രിട്ടനില്‍ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനില്‍ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഷിഖ് അബു, പൃഥ്വിരാജിനെ നായകനാക്കി വാരിയന്‍കുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ തിരക്കഥാകൃത്തായിരുന്നു റമീസ് മുഹമ്മദ്. പിന്നീട് സിനിമയില്‍ നിന്ന റമീസ് പിന്‍മാറുകയായിരുന്നു.

ശേഷം സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here