Wednesday, October 20, 2021

മഹറായി വീല്‍ചെയര്‍ സമ്മാനിച്ച് ഫിറോസ്, പാത്തു ഇനി ജീവന്റെ നല്ലപാതി: സന്തോഷം പങ്കുവച്ച് ഡോക്ടര്‍ ഫാത്തിമ അസ്‌ല

Must Read

കോഴിക്കോട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ തല കുനിയ്ക്കാതെ തലയുയര്‍ത്തി തന്നെ വിജയങ്ങള്‍ തേടുകയാണ് ഡോക്ടര്‍ ഫാത്തിമ അസ്‌ല. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, താന്‍ വിവാഹിതയായെന്ന വാര്‍ത്തയാണ് പാത്തു പങ്കുവയ്ക്കുന്നത്.

തന്റെ വിവാഹത്തിന് ലഭിച്ച മഹറിനെ കുറിച്ച് ഹൃദ്യമായ കുറിപ്പാണ് പാത്തു പങ്കുവയ്ക്കുന്നത്. തന്റെ ജീവിതത്തില്‍ എന്നും കൂട്ടായുള്ള വീല്‍ച്ചെയറാണ് പാത്തുവിന് മഹറായി ഫിറോസ് സമ്മാനിച്ചിരിക്കുന്നത്.

‘ഒരു പക്ഷേ ലോകത്തിലാദ്യമായാവും വീല്‍ചെയര്‍ മഹറായി നല്‍കുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹര്‍ വീല്‍ചെയര്‍ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോള്‍ ആ സ്വപ്നം സത്യമായി.

വീല്‍ചെയര്‍ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്.. വീല്‍ചെയര്‍ എല്ലാ കാലവും നോണ്‍ ഡിസബിള്‍ഡ് വ്യക്തികള്‍ക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്.. എന്നെ സംബന്ധിച്ചിടത്തോളം വീല്‍ചെയര്‍ എന്റെ കാലോ ചിറകോ ഒക്കെയാണ്, പാത്തു ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലുപൊടിയുന്ന അപൂര്‍വ രോഗമാണ് പാത്തുവിന്. പാത്തുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒസ്റ്റോജെനെസിസ് ഇംപെര്‍ഫെക്ട എന്ന രോഗം. ലക്ഷദ്വീപ് സ്വദേശിയായ ഫിറോസ് നെടിയത്താണ് പാത്തുവിന്റെ ഹൃദയം കവര്‍ന്ന്, ചേര്‍ത്ത് പിടിച്ചിരിക്കുന്നത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജിലെ അധ്യാപകനാണ് ഫിറോസ്.

‘വീൽചെയർ മഹർ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു.. ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീൽചെയർ മഹറായി നൽകുന്നത്.. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങൾക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നത്..വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹർ വീൽചെയർ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോൾ ആ സ്വപ്നം സത്യമായി.. വീൽചെയർ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്..

വീൽചെയർ എല്ലാ കാലവും നോൺ ഡിസബിൾഡ് വ്യക്തികൾക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്.. എന്നെ സംബന്ധിച്ചിടത്തോളം വീൽചെയർ എന്റെ കാലോ ചിറകോ ഒക്കെയാണ്.. അത്‌ മഹറായി തരുമ്പോൾ അത്‌ എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാൻ എന്റെ പാർട്ണറിൽ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നതും അതാണ്..

വീൽചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്..മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹർ, കടലും നിലാവും കാലങ്ങളോളം കഥ പറയട്ടെ .. !!
ഫിറൂ.. ഡിസേബിൾഡ് ഫ്രണ്ട്‌ലി അല്ലാത്ത ഈ ചുറ്റുപ്പാടിൽ പിടിച്ചു നിൽക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്.. പക്ഷെ, കൈ താങ്ങാവാൻ, ചേർത്ത് പിടിക്കാൻ നീ കൂടെ ഉണ്ടല്ലോ.. 🌊

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വെറും 1,900 രൂപയ്ക്ക് ആപ്പിളിന്‍റെ ഈ പ്രോഡക്ട് കിട്ടും; മൂക്കത്ത് വിരല്‍വച്ച് ഉപയോക്താക്കള്‍.!

ഒരു ഐഫോണ്‍ വാങ്ങുമ്പോള്‍, അതു മാത്രമല്ല വാങ്ങുന്നത്. അതിനുള്ള സംരക്ഷണ കവറും ടെമ്പര്‍ഡ് ഗ്ലാസും വാങ്ങുന്നു, കൂടാതെ ഐഫോണ്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഐഫോണിനായി കൂടുതല്‍ സാധനങ്ങള്‍...

More Articles Like This