മദ്യപിച്ച് ഭാര്യയെ തല്ലുന്നുവെന്ന് പരാതി; അന്വേഷിക്കാനെത്തിയ പൊലീസ് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചു

0
360

തൃശ്ശൂർ: മദ്യപിച്ച് വീട്ടിലെത്തി ഭർത്താവ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് രക്ഷിച്ചത് ഭർത്താവിന്റെ ജീവൻ. പരാതിക്കാരിയുടെ വീട്ടിലെത്തിയ പോലീസ് അൽപം വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്ന ഭർത്താവിന്റെ ജീവൻ രക്ഷപ്പെടുത്തുകയായിരുന്നു.

ഒക്ടോബർ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പിപി ബാബുവും സിവിൽ പോലീസ് ഓഫീസർ കെകെ ഗിരീഷും ഉടൻ സ്ഥലത്തേക്കു പോയി. പോലീസുകാർ അവിടെയെത്തുമ്പോൾ വീടിനുപുറത്ത് യുവതി പോലീസിനെ കാത്തുനിൽക്കുകയായിരുന്നു.

ഭർത്താവ് സ്ഥിരം മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അവർ പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് ഭർത്താവിനെ അന്വേഷിച്ച് ചെന്നപ്പോൾ ഉള്ളിൽനിന്ന് പൂട്ടിയ മുറിയിൽ ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഉടൻ പോലീസുദ്യോഗസ്ഥർ വാതിൽ തകർത്ത് ഭർത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പിൽത്തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here