മംഗൽപ്പാടി ചെറുഗോളിയിൽ കിടപ്പുമുറിയിലെ ടിഫിൻ ബോക്സിൽ സൂക്ഷിച്ച 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു

0
240

കുമ്പള: വിവാഹവീട്ടിൽനിന്ന്‌ മടങ്ങിവന്നതിനുശേഷം ഊരിവെച്ച സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. മംഗൽപ്പാടി പഞ്ചായത്തിലെ ചെറുഗോളി ബിരിഗുഡ്ഡെയിലെ സി. പുരുഷോത്തമയുടെ വീട്ടിൽനിന്നാണ് 21 പവൻ ആഭരണം നഷ്ടപ്പെട്ടത്. രണ്ടരപ്പവന്റെ നക്ലേസുകൾ, മൂന്നരപ്പവന്റെ പെഡന്റ് ചെയിൻ, രണ്ടരപ്പവന്റെ വള, രണ്ടുപവന്റെ മുത്തുമാല, അഞ്ചുപവന്റെ കരിമണിമാല, അരപ്പവന്റെ അഞ്ച് മോതിരം, കാൽപ്പവന്റെ കമ്മൽ, ഒരുപവന്റെ ജിംകി, ഒരുപവന്റെ കൈച്ചെയിൻ, ഒരുപവന്റെ മാല എന്നിവയാണ് നഷ്ടപ്പെട്ടത്.

ഞായറാഴ്ച തൊട്ടടുത്ത വീട്ടിൽ അമ്മാവന്റെ മകന്റെ വിവാഹമായിരുന്നു. ആഭരണങ്ങൾ ധരിച്ച് വിവാഹവീട്ടിൽ പോയി വൈകീട്ട് നാലിന് തിരിച്ചെത്തിയശേഷം എല്ലാം ഊരിവെച്ചു. കിടപ്പുമുറിയിലെ അലമാരയിൽ ടിഫിൻ ബോക്സിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടത്. രണ്ടു വീടുകളും വളരെ അടുത്തായതിനാൽ വിവാഹവീട്ടിലെത്തിയ ആളുകൾ ഈ വീട്ടിലും സന്ദർശനം നടത്തിയിരുന്നു.

കാസർകോട്ടുനിന്ന് വിരലടയാളവിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തിയിരുന്നു. കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here