Saturday, November 27, 2021

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

Must Read

ബായാര്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബായാര്‍ കുത്തൂറടുക്കയിലെ ഹരീഷ് ആചാര്യ-സരസ്വതി ദമ്പതികളുടെ മകളും പൈവളിഗെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശരണ്യ(15)യാണ് മരിച്ചത്. 14ന് വൈകിട്ട് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അടുപ്പില്‍ നിന്ന് ശരണ്യയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ശരണ്യയെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സുധാമ സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കൊറോണ വൈറസിന്റെ പുതിയ വകഭേദം: പ്രവാസികൾ ആശങ്കയിൽ

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗൾഫ് നാടുകളിലെ പ്രവാസികൾ ആശങ്കയിൽ. കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് അവധി എടുത്തു...

More Articles Like This