പെരിയ ഇരട്ടക്കൊല; സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.വി കുഞ്ഞിരാമനെ ചോദ്യം ചെയ്തു

0
184

പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എം.എൽ.എയും സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ സംഘം ചോദ്യം ചെയ്തു. സി.ബി.ഐയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സി. ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികൾ സഞ്ചരിച്ച കാർ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മുൻ എം.എൽ എ കെ.വി കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. 2019 ഫെബ്രുവരി 18 ന് രാത്രി സജി ജോർജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘവും കെ.വി കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ സി.ബി.ഐ ചോദ്യം ചെയ്തത്. മുൻ എംഎൽഎ കെ.കുഞ്ഞിരാമന്‍റെ മകൻ പത്മരാജനെയും സി.ബി.ഐ ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പത്മരാജനെ ചോദ്യം ചെയ്തത്. പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കി എന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യൽ.

കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗമായ വി.പി.പി മുസ്തഫ, ജില്ലാ കമ്മിറ്റിയംഗം വിവി രമേശൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ് മോഹൻ, അഭിഭാഷകരായ പി.ബിന്ദു, എ.ജി നായർ തുടങ്ങിയവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജില്ലയിലെ സി.പി.എമ്മിന്‍റെ പ്രമുഖ നേതാക്കളെയും വരും ദിവസങ്ങളിൽ വിളിച്ചു വരുത്തി സി.ബി.ഐ ചോദ്യം ചെയ്യുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here