പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ വര്‍ധന

0
201

ന്യൂദല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായി.

14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി. വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മാറ്റമില്ല.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറന് ഈ വര്‍ഷം മാത്രം കൂട്ടിയത് 205.50 രൂപയാണ്. വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് 1728 രൂപയായി തുടരും.

അതേസമയം, ഇന്ധനവിലയിലും ഇന്ന് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി.

13 ദിവസം കൊണ്ട് ഡീസലിന് 2.97 രൂപയും പെട്രോളിന് 1.77 രൂപയും ആണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി. ഒരു ദിവസം കൊണ്ട് ഒന്നര ഡോളറാണ് കൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here