നാളെയും മറ്റന്നാളും അതിശക്ത മഴ; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0
278

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം , ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളിയാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്.

ഇന്ന് എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്. കിഴക്കന്‍കാറ്റ് ശക്തിപ്പെട്ടതാണ് മഴക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here