നാല് നെറ്റ് ബൗളർമാരെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ

0
360

നാല് നെറ്റ് ബൗളർമാരെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ. ഷഹ്ബാസ് അഹ്‌മദ്, വെങ്കടേഷ് അയ്യർ, കൃഷ്ണപ്പ ഗൗതം, കർണ് ശർമ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവർ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും. നവംബർ നാലിനാണ് സയിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. ഇവർക്ക് വേണ്ട മാച്ച് പ്രാക്ടീസ് ലഭിക്കുന്നതിന് വേണ്ടിയാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്.

ട്വന്റി20 ലോകകപ്പ് ടൂർണമെന്റ് തുടങ്ങി കഴിഞ്ഞാൽ നെറ്റ് സെഷനുകൾ അധികമുണ്ടാവില്ല. നാട്ടിലേക്ക് മടങ്ങി മുഷ്താഖ് അലി ട്രോഫി കളിക്കുന്നതാവും ഈ സ്പിന്നർമാർക്കെല്ലാം ഗുണം ചെയ്യുക എന്നാണ് സെലക്ടർമാർ വിലയിരുത്തിയത്. ഐപിഎൽ ടീമിന്റേയും ഭാഗമായിരുന്നു ഈ നാല് താരങ്ങൾ. എന്നാൽ വെങ്കടേഷ് അയ്യർക്കും ഷഹ്ബാസ് അഹ്‌മദിനും മാത്രമാണ് ഐപിഎല്ലിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനായത്. കൊൽക്കത്തക്ക് വേണ്ടിയാണ് വെങ്കടേഷ് അയ്യർ തിളങ്ങിയത്. ബാംഗ്ലൂരിന് വേണ്ടിയാണ് ഷഹ്ബാസ് ഇറങ്ങിയത്.

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ പാകിസ്താന് എതിരെയാണ്. രാത്രി 7.30ന് ദുബായിലാണ് മത്സരം. 2019 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here