ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടി

0
263

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ മുംബൈ സ്വദേശിയ്ക്ക് 7 കോടി രൂപ സമ്മാനം.

ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്ബതികളുടെ മകന്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനം.

അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 25 ന് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യോഗേഷ് ഓണ്‍ലൈന്‍ ട്രേഡിങ്ങിലാണ് ജോലി ചെയ്യുന്നത്.

ഇതാദ്യമായിട്ടാണ് മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഭാഗ്യപരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here