ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ: കുമ്പള പോലീസ് സ്റ്റേഷനിലും ഹയർ സെക്കൻ്ററി സ്കൂളിലും ഇനി മുതൽ പത്രം

0
238

കുമ്പള: ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലും,ഗവ:ഹയർ സെകൻ്ററി സ്കൂളിലും വാർഷിക വരിക്കാരായി ഇനി മുതൽ പത്രം ലഭ്യമാകും. വ്യവസായ പ്രമുഖനും കെ എം സി സി നേതാവുമായ ഗഫൂർ എരിയാൽ സ്പോൻസർ ചെയ്ത പത്രം അദ്ധേഹം തന്നെ ആദ്യ കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ പ്രമോദും, സ്കൂളിൽ പ്രിൻസിപ്പൾ ഇൻ ചാർജ് രവി മാസ്റ്ററും പത്രം ഏറ്റ് വാങ്ങി.

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ, ട്രഷറർ ടി എം ശുഹൈബ്, സെക്രട്ടറി കെ വി യൂസുഫ്, പി കെ അബ്ദുൽ റഹ്മാൻ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here