Saturday, November 27, 2021

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് കോളജ് വിദ്യാർത്ഥികൾ മരിച്ചു

Must Read

കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം .

വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം വിനോദ സഞ്ചാരത്തിന് എത്തിയ കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. 21 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽവഴുതി വീണു. ഈ സമയം അടുത്ത് പൊട്ടിക്കിടന്ന കമ്പിയിൽ കയറി പിടിച്ചു. ഇതിൽ വൈദ്യുതി ഉണ്ടായിരുന്നുവെന്ന് ഇവർക്ക് അറിയില്ലായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നു വിദ്യാർഥികൾ സുരക്ഷിതരാണ്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പരിസരവാസികളും ഓടി എത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ബായാർ മുജമ്മഅ: ബായാർ തങ്ങൾ പ്രസിഡന്റ്, സിദ്ദീഖ് സഖാഫി സെക്രട്ടറി, സിദ്ദീഖ് ഹാജി ട്രഷറർ

ഉപ്പള: മുജമ്മഉ സ്സഖാഫത്തി സുന്നിയ്യ ബായാർ പുതിയ നേതൃത്വം നിലവിൽ വന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ബായാർ മുജമ്മഇന്റെ ജനറൽ ബോഡി...

More Articles Like This