കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഉപ്പളയിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു

0
258

ഉപ്പള: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പളയിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. ഫാസിസ്റ്റ് ഭരണകൂടം കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊല്ലുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം.

പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം സലിം പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ഗോൾഡൻ മൂസക്കുഞ്ഞി, ഉമ്മർ അപ്പോളോ, അഷ്‌റഫ് സിറ്റിസൺ, അസീം മണിമുണ്ട, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി റഹ്മാൻ ഗോൾഡൻ, മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ആസിഫ് പി.വൈ, ശറഫുദ്ധീൻ പെരിങ്കടി, റഹ്മാൻ പള്ളം, മുഫാസി കോട്ട, താഹിർ ബി.ഐ ഉപ്പള, റിയാസ് പച്ചിലംപാറ, ഫഹദ് കോട്ട, അലി കോടിബയിൽ സൈദ് ഒളയം തുടങ്ങിയവർ നേത്രത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here