ഉപ്പള ബപ്പായിത്തൊട്ടിയിൽ പ്രസവത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു

0
403

ഉപ്പള:(mediavisionnews.in) പ്രസവത്തിനുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് ഹനീഫയുടെ മകളും ഷാജഹാൻറെ ഭാര്യയുമായ തഹ്‌സീൻ ബാനു (32) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് തഹ്‌സീൻ ബാനു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവം ആയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽപസമയത്തിനകം മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here