ആരിക്കാടി കോട്ട നാശത്തിന്റെ വക്കിൽ; സംരക്ഷിക്കണമെന്ന് ആവശ്യം

0
269

കുമ്പള ∙ വർഷങ്ങളുടെ പഴക്കമുള്ള ആരിക്കാടി കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറ്റാണ്ടു പഴക്കമുള്ള കോട്ട നാശത്തിന്റെ വക്കിലാണു. കോട്ടയുടെ സ്ഥലങ്ങൾ പലരും കയ്യേറി. കോട്ടയും അനുബന്ധ പ്രദേശങ്ങളും പൈതൃക സംരക്ഷണ മേഖലയിൽ ഉൾപ്പെടുത്തണ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ടു ഏറെയായി. എന്നാൽ ഇതുവരെ ഒന്നുമായില്ല.

ആരിക്കാടി പ്രദേശത്തെ പൈതൃക ഗ്രാമമാക്കിയാൽ  ജില്ലയുടെ വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവ് ഉണ്ടാകുമെന്നാണു  പ്രതീക്ഷയിലാണു നാട്ടുകാർ. ദേശീയപാതയോരത്തു സ്ഥിതി ചെയ്യുന്ന  കോട്ടയുടെ സംരക്ഷണവും പ്രദേശത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനു ആവശ്യമായ നടപടികൾ  ആവശ്യപ്പെട്ട്  എ.കെ.എം.അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആരിക്കാടി വികസന ഫോറം മന്ത്രി പി.എ.മുഹമ്മദ് റിയാസിനു നിവേദനം നൽകി. കോട്ടയുടെ സംരക്ഷണത്തിനു  നടപടികൾ സ്വീകരിക്കുന്നതോടൊപ്പം  പ്രദേശത്തെ ജില്ല ടൂറിസം മാപ്പിൽ ഉൾപ്പെടുത്തി അടിസ്ഥാന വികസനങ്ങൾ  നടപ്പാക്കണമെന്നു നിവേദന സംഘം മന്ത്രിയോടു അഭ്യർഥിച്ചു..

അനധികൃതരുടെ അനാസ്ഥയിൽ  കോട്ടയും പരിസരങ്ങളും നാശോന്മുഖമാകുന്നു. ഇക്കേരി രാജ വംശം സ്ഥാപിച്ച കോട്ടയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. ചുറ്റുമതിലിന്റെ സംരക്ഷണമില്ലാത്തതിനാൽ കോട്ടയുടെ പല ഭാഗങ്ങളും തകരുകയാണ്.ഈ കോട്ടയുടെ സമീപത്തായുള്ള  ആരാധനാലയങ്ങൾ സഞ്ചാരികൾക്കു ഏറെ പ്രിയമാണു.പരിശോധിച്ചു ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നൽകിയതായി ആരിക്കാടി വികസന ഫോറം ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here