അതിസമ്പന്നരുടെ ഫോബ്‌സ് പട്ടിക; എം.എ യൂസുഫലിയടക്കം ആറ് മലയളികൾ പട്ടികയിൽ

0
287

ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയില്‍ ആറ് മലയാളികള്‍ ഇടം പിടിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 37,500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഫോബ്‌സിന്റെ പട്ടികയിൽ 38-ാം സ്ഥാനത്താണ് അദ്ദേഹം. 69 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമത്. 2008 മുതൽ തുടർച്ചയായി 14 വർഷം അംബാനി തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ.

യൂസുഫലിയെ കൂടാതെ ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യയും 47-ാം സ്ഥാനത്താണ് പട്ടികയിലുള്ളത്. 30,300 കോടി രൂപയാണ് അവരുടെ ആസ്തി. തൊട്ടുപിന്നിൽ 48-ാം സ്ഥാനത്തായി ഇൻഫോസിസ് സ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനും പട്ടികയിലുണ്ട്. 30,230 കോടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.18,50 കോടി രൂപ ആസ്തിയുള്ള രവി പിള്ളയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു മലയാളി. 89-ാം സ്ഥാനക്കാരനാണ് രവി പിള്ള. 95-ാം സ്ഥാനത്തായി ഇൻഫോസിസ് സിഇഒ എസ്.ഡി ഷിബു ലാലും പട്ടികയിലുണ്ട്. 16,125 കോടിയാണ് ഷിബു ലാലിന്റെ ആസ്തി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ. 74 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ശിവ നാടാർ, രാധാകൃഷ്ണ ദമാനി, സൈറസ് പൂനാവാല എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തില്‍ ഇടംപിടിച്ചവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here