‘അഞ്ച് മിനിറ്റിനുള്ളില്‍ എന്റെ ഇംഗ്ലീഷ് തീരും’; സ്വയം ട്രോളി അഫ്ഗാന്‍ ക്യാപ്റ്റന്‍ (വിഡിയോ)

0
234

ഷാര്‍ജ: ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്റിനെതിരായ വിജയത്തിന് ശേഷം സ്വയം ട്രോളി അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് നബി മാധ്യമപ്രവര്‍ത്തകരെ ചിരിപ്പിച്ചത്.

ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം കുറവാണെന്നത് തമാശയിലൂടെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുകയായിരുന്നു അഫ്ഗാന്‍ ക്യാപ്റ്റന്‍. മീഡിയ റൂമിലേക്ക് നബി കയറി വന്നതുതന്നെ ‘ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് ഇത്’ എന്നുപറഞ്ഞായിരുന്നു. എത്ര ചോദ്യങ്ങളുണ്ട് എന്നായിരുന്നു അടുത്ത സംശയം. അഞ്ചു മിനിറ്റിനുള്ളില്‍ തന്റെ ഇംഗ്ലീഷ് തീരുമെന്നും നബി തമാശയായി പറഞ്ഞു. ഇതോടെ മീഡിയാ റൂമില്‍ കൂട്ടച്ചിരി ഉയര്‍ന്നു.

നേരത്തെ സ്‌കോട്ട്‌ലന്റിനെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് അഫ്ഗാനിസ്താന്റെ ദേശീയ ഗാനം ചൊല്ലിയപ്പോള്‍ നബി കരഞ്ഞിരുന്നു. ഐസിസിയുടെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ രാജ്യത്തെ ആദ്യമായാണ് നബി നയിക്കുന്നത്. ഈ വര്‍ഷം ആദ്യം റാഷിദ് ഖാന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് നബിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ലോകകപ്പില്‍ സ്‌കോട്ട്‌ലന്റിനെ 130 റണ്‍സിന് തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍ മികച്ച തുടക്കമിടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here