സംസ്ഥാനത്ത് സ്കൂൾ തുറക്കുമോ? ഞായറാഴ്ച ട്രിപ്പിൾ ലോക്ക് മാറുമോ? രാത്രികാല കർഫ്യു തുടരുമോ? തീരുമാനം ഇന്നുണ്ടാകും

0
216

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക് ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കും. ഞായറാഴ്ചത്തെ ട്രിപ്പിൾ ലോക്ക്ഡൗണക്കം പിൻവലിക്കാനുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലുണ്ടായേക്കും.

സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികർഫ്യുവും പിൻവലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ രാജ്യത്തെ പല വിദഗ്ധരും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സർക്കാർ ഇളവുകളിൽ തീരുമാനമെടുക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശം ഉയർന്നെങ്കിലുംെ ഇക്കാര്യത്തിൽ പെട്ടെന്ന് സർക്കാർ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്കൂൾ തുറക്കുന്നതിൽ തീരുമാനമെടുക്കാമെന്നാണ് സർക്കാർ ആലോചന.

LEAVE A REPLY

Please enter your comment!
Please enter your name here