വിദ്യാർഥിനിയുടെ ആത്മഹത്യ; മുംബൈയിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ

0
154

കാസര്‍കോട് ∙ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാന്‍ ആണ് അറസ്റ്റിലായത്. മുംബൈയില്‍ ഒളിവിലായിരുന്ന പ്രതിയെ ഫോണ്‍ ട്രാക്ക് ചെയ്താണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

സെപ്റ്റംബർ എട്ടാം തീയതിയാണ് കാസര്‍കോട് മേല്‍പ്പറമ്പില്‍ വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിനിയുടെ ആത്മഹത്യാകുറിപ്പുകളൊന്നും കിട്ടാത്തതിനെ തുടർന്ന് ഫോൺ പരിശോധിക്കുകയും അധ്യാപകൻ അയച്ച അശ്ലീല ചുവയുള്ള ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെ കണ്ടെത്തുകയും ചെയ്തു. കേസിൽ പ്രതിചേർത്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയി. തുടർന്നാണ് ഫോൺ ട്രാക്ക് ചെയ്ത് മുംബൈയിൽനിന്ന് പിടികൂടിയത്.

പോക്സോ വകുപ്പും ആത്മഹത്യാപ്രേരണാ കുറ്റവും ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തി. വിദ്യാർഥിനി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണ് ഉസ്മാനെങ്കിലും ഈ കുട്ടിയെ പഠിപ്പിച്ചിരുന്നില്ലെന്നാണു വിവരം. ഓൺലൈൻ ക്ലാസുകളായതിനാല്‍ വിദ്യാർഥികളുടെ നമ്പരുകൾ പല അധ്യാപകരുടെ പക്കലുമുണ്ടായിരുന്നു. ഇതു മുതലെടുത്ത് കുട്ടിയുമായി സൗഹൃദത്തിലാകുകയും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here