മഞ്ചേശ്വരം കോഴക്കേസ്; മൊബൈൽ ഫോൺ ഒരാഴ്ചയ്ക്കകം പരിശോധനയ്ക്ക് ഹാജരാക്കണം, കെ സുരേന്ദ്രന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്‌

0
138

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ ഒരാഴ്ചയക്കകം പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നാണ് മൊബൈല്‍ ഫോണ്‍. ഇത് നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. എന്നാല്‍ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഡി വൈ എസ്‌ പി സതീഷ് കുമാറി‍ന്‍റെ നേതൃത്വത്തില്‍ ഒരു മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്.സുരേന്ദ്രന്റെ പ്രധാന മൊഴികളെല്ലാം കളവാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

നാമനിർദേശ പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്തെന്നാണ് കേസ്.തനിക്ക് രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽ ഫോണും ലഭിച്ചെന്ന് സുന്ദര അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നൽകിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here