ക്രിപ്റ്റോകറൻസി നിരോധിച്ച് ചൈന: ആഗോള വിപണിയിൽ അമ്പരപ്പ്

0
266

ഷാങ്ഹായ്: സാമ്പത്തിക രംഗത്തിന്റെ ഭാവിയായി കരുതുന്ന ക്രിപ്റ്റോകറൻസി നിരോധിച്ച് ചൈന. എല്ലാ ക്രിപ്റ്റോകറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ചു. ഇതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്.

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ രാജ്യത്തെ ഏജൻസികൾ ഒത്തൊരുമിച്ച് ഒരു തീരുമാനം എടുക്കുന്നത്. അതും ക്രിപ്റ്റോകറൻസി ഇടപാടുകൾ തടയാനാണെന്നതും ലോക സാമ്പത്തിക ചരിത്രത്തിലെ തന്നെ നിർണായക ഏടാണ്.

ചൈനയിൽ വൻകിട കമ്പനികൾക്കും അവയുടെ മൂലധന ഒഴുക്കിനുമെല്ലാം മുകളിൽ ഭരണകൂടത്തിന്റെ നിയന്ത്രണം ശക്തമാണ്. ക്രിപ്റ്റോകറൻസിയുടെ വരവ് ഭരണകൂട നിയന്ത്രണത്തിന് തടസമായേക്കുമെന്ന വിലയിരുത്തലുകളാണ് ഈ നീക്കത്തിന് പിന്നിലെന്ന് വാദങ്ങൾ ഉയരുന്നുണ്ട്.

പരമ്പരാഗത കറൻസികൾ പോലെ ക്രിപ്റ്റോകറൻസികൾ വിതരണം ചെയ്യാൻ പാടില്ലെന്നും അവയുടെ അന്താരാഷ്ട്ര വിപണനമടക്കം വിലക്കുന്നതായും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിലപാടെടുത്തു. ദേശീയ തലത്തിൽ ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകുന്ന സാമ്പത്തിക സ്ഥാപനങ്ങൾ, പേമെന്റ് കമ്പനികൾ, ഇന്റർനെറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം വിലക്കുണ്ട്.

സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മെയ് മാസത്തിൽ ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് കൗൺസിൽ പോയിരുന്നില്ല. അന്ന് തന്നെ ക്രിപ്റ്റോകറൻസികൾ ചൈനയിലെ നിക്ഷേപകർ വിറ്റൊഴിക്കാൻ തുടങ്ങിയിരുന്നു. പിന്നാലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ക്രിപ്റ്റോകറൻസിക്ക് എതിരെ ചട്ടങ്ങൾ ആവിഷ്കിച്ച് തുടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here