ഐ.എന്‍.എല്ലിൽ വീണ്ടും തര്‍ക്കം; അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് വഹാബ് പക്ഷം

0
388

കേരളം: സമവായചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഐഎന്‍എല്ലില്‍ വീണ്ടും തര്‍ക്കമുയരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് വഹാബ് പക്ഷം രംഗത്തെത്തിയതോടെയാണ് വീണ്ടും തര്‍ക്കം രൂപപ്പെട്ടത്. ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് മഞ്ചേരിയില്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തിയെന്നാണ് പരാതി. മെമ്പര്‍ഷിപ്പ് വിതരണം രണ്ടു മാസത്തേക്ക് നിര്‍ത്തി വയ്ക്കാനായിരുന്നു സമവായ ചര്‍ച്ചയിലെ തീരുമാനം. പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം അംഗത്വം നല്‍കിയതാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here