എന്താണ് ബ്ലോക്ക്ചെയിൻ? ബ്ലോക്ക്ചെയിനുകൾ പ്രവർത്തിക്കുന്നത് എങ്ങനെ?

0
365

കഴിഞ്ഞ 10 വർഷത്തിനിടെ നിങ്ങൾ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെക്കുറിച്ചും അത് ലോകത്തെ മാറ്റുന്ന വഴികളെക്കുറിച്ചും കേട്ടിരിക്കാം. എന്നാൽ ചിലർക്ക് എങ്കിലും എന്താണ് ബ്ലോക്ക്ചെയിൻ ഇന്ന് വ്യക്തമായിട്ടുണ്ടാകില്ല. അതിനാൽ ക്രിപ്‌റ്റോകറൻസികൾ മുതൽ എൻ‌എഫ്‌ടികൾക്ക്  വരെ അടിസ്ഥാനമായുള്ള ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം.

എന്താണ് ബ്ലോക്ക്ചെയിൻ?

സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു ട്രാക്ക് റെക്കോർഡ് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന അംഗങ്ങൾ നിറഞ്ഞ ഒരു ക്ലബ് പോലെയാണ് ബ്ലോക്ക്‌ചെയിൻ. ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്നുള്ള ഡാറ്റ രേഖപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുന്നതിന് ക്ലബിന് നിരവധി സങ്കീർണ്ണമായ നിയമങ്ങളുണ്ട്.

ആർക്കും ചേർക്കാൻ കഴിയുന്ന, ആർക്കും മാറ്റാനാകാത്ത വിവരങ്ങൾ സ്ഥാപിക്കാൻ പബ്ലിക് ബ്ലോക്ക്‌ചെയിനുകൾ സ്ഥലം നൽകുന്നു. ഇത് ഒരൊറ്റ വ്യക്തിയോ സ്ഥാപനമോ ആയിരിക്കില്ല നിയന്ത്രിക്കുക. ഒരു കമ്പനി അല്ലെങ്കിൽ വ്യക്തി എല്ലാം ട്രാക്ക് ചെയ്യുന്നതിനുപകരം, ആ ഉത്തരവാദിത്തം നെറ്റ്‌വർക്കിലുള്ള എല്ലാവരിലേക്കും വ്യാപിക്കുന്നു.

എന്താണ് ബ്ലോക്ക്?

ബ്ലോക്ക്‌ചെയിനിൽ ഡാറ്റ സംഭരിക്കുന്നത് ബ്ലോക്കുകളായാണ്. കൂടാതെ ഏത് തരത്തിലുള്ള ഡാറ്റയാണ് സംഭരിക്കുന്നതെന്ന് നിർണ്ണയിക്കുന്നത് ബ്ലോക്ക്‌ചെയിൻ ഉണ്ടാക്കുന്നയാളാണ്.
ക്രിപ്‌റ്റോകറൻസികളെ സംബന്ധിച്ച് നെറ്റ്‌വർക്കിൽ നടക്കുന്ന സാധുവായ ഇടപാടുകളുടെ രേഖകളാണ് ബ്ലോക്കുകളിൽ അടങ്ങിയിരിക്കുന്നത്. ക്രിപ്‌റ്റോകറൻസികൾക്കായി, ബ്ലോക്കുകൾ രസീതുകളായി കണക്കാക്കാം.

ബ്ലോക്ക്‌ചെയിൻ സംവിധാനങ്ങൾ വളരെ സങ്കീർണമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇത് കൈകാര്യം ചെയ്യുന്നുണ്ട്. ഒരു ബ്ലോക്ക് ഉണ്ടാക്കി അത് ചങ്ങലയിൽ ചേർത്തു കഴിഞ്ഞാൽ അത് നീക്കം ചെയ്യാൻ വളരെ പണിപ്പെടേണ്ടതുണ്ട്. നിങ്ങൾക്ക് പുതിയ ബ്ലോക്കുകൾ മാത്രമേ ചേർക്കാനാകൂ.

ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്രിപ്‌റ്റോകറൻസികൾ നിർമ്മിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും അറിയപ്പെടുന്ന ഉപയോഗം ക്രിപ്റ്റോകറൻസി തന്നെയാണ്. നിങ്ങൾ കുറഞ്ഞത് മൂന്ന് ക്രിപ്‌റ്റോകറൻസികളെക്കുറിച്ചെങ്കിലും കേട്ടിരിക്കാം: ബിറ്റ്കോയിൻ, എഥെറിയം, ഡോഗ്കോയിൻ എന്നിവ അറിയപ്പെടുന്ന ക്രിപ്റ്റോകറൻസികളാണ്.
എന്നാൽ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ സാമ്പത്തിക ലക്ഷ്യങ്ങളിൽ മാത്രം പരിമിതപ്പെടുന്നില്ല. സാങ്കേതികമായി, ആർക്കും എന്തും ട്രാക്ക് ചെയ്യാൻ ഒരു ബ്ലോക്ക്‌ചെയിൻ ഉണ്ടാക്കാൻ കഴിയും.

ബ്ലോക്ക്‌ചെയിനിനെക്കുറിച്ച് ഇപ്പോൾ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ഭാവിയിൽ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന സാങ്കേതികവിദ്യയാണെന്നും ഇത് അടുത്ത ഇന്റർനെറ്റായിരിക്കുമെന്നും ആളുകൾ പറയുന്നുണ്ട്. എന്നാൽ ചിലർ ബ്ലോക്ക്‌ചെയിനുകൾ ഭൂമിയെ നശിപ്പിക്കുന്ന കാലാവസ്ഥാ ദുരന്തത്തിന് കാരണമാകുമെന്നും പറയപ്പെടുന്നു.

കാലാവസ്ഥ വ്യതിയാനത്തിൽ ബ്ലോക്ക്ചെയിനിന്റെ പ്രാധാന്യം എന്താണ്?

ചില ക്രിപ്‌റ്റോകറൻസികൾ സ്വിറ്റ്സർലൻഡിനേക്കാളും ലിബിയയേക്കാളും കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾ കേട്ടിരിക്കാം. അല്ലെങ്കിൽ ബിൽ ഗേറ്റ്സ് ഇക്കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്നതായി നിങ്ങൾ കേട്ടിരിക്കാം. ക്രിപ്റ്റോകറൻസികളുടെ ഊർജ്ജ ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകളും നിരവധിയാണ്.

ബ്ലോക്ക് ചെയിൻ ഇടപാടുകൾ പൂർത്തിയാക്കാൻ ധാരാളം കമ്പ്യൂട്ടിംഗ് പവർ ആവശ്യമാണ്. കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ ഊർജ്ജം ആവശ്യമായതിനാൽ, ഇടപാടുകൾ വളരെയധികം ഊർജ്ജം ഉപയോഗിക്കുന്നുണ്ട്. ഇത് കാലാവസ്ഥ വ്യതിയാനത്തിലേയ്ക്കും മറ്റും നയിച്ചേക്കുമെന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here