ഇനി കടലാസ് നോക്കി വായന വേണ്ട; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു; ആറ് ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

0
218

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു. പ്രോംപ്റ്റര്‍ വാങ്ങാന്‍ പിആര്‍ഡിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.

6.26 ലക്ഷം രൂപയാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. പേപ്പര്‍ നോക്കി വായിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. പി ആര്‍ ചേംബറിലാകും പ്രോംപ്റ്റര്‍ സ്ഥാപിക്കുക.

നിലവില്‍ വാര്‍ത്താ സമ്മേളനങ്ങളും മറ്റും നടത്തുമ്പോള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സര്‍ക്കാര്‍ തീരുമാനങ്ങളും മറ്റും പേപ്പറില്‍ എഴുതി നോക്കി വായിക്കുകയാണ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here