ഹൊസങ്കടി അങ്കടിപ്പദവില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

0
238

ഹൊസങ്കടി: യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റു രണ്ടുകേസുകളിലും പ്രതിയായി ഒന്നര വര്‍ഷക്കാലം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ഹൊസങ്കടി അങ്കടിപ്പദവിലെ സൈഫു എന്ന പൂച്ച സൈഫു(27)വിനെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.

ഒന്നര വര്‍ഷം മുമ്പ് അങ്കടിപ്പദവിലെ ഓട്ടോ ഡ്രൈവര്‍ ദീപക് എന്ന കുട്ടനെ മര്‍ദ്ദിക്കുകയും പിന്നീട് കിണറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു. നാട്ടുകാരാണ് ദീപകിനെ രക്ഷപ്പെടുത്തിയത്. സൈഫുവിനെതിരെ രണ്ട് അടിപിടി കേസുകളിലും വാറണ്ടുണ്ട്. കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതി കൂടിയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here