Wednesday, October 20, 2021

സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; 25 ദിവസത്തിനിടെ 1200 രൂപ കുറഞ്ഞു

Must Read

കൊച്ചി: സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 34,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപ കുറഞ്ഞു. 4305 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു. നാലിന് 35,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തിൽ വില ഉയർന്നതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വില പടിപടിയായി താഴുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് വീണ്ടും വില കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വെറും 1,900 രൂപയ്ക്ക് ആപ്പിളിന്‍റെ ഈ പ്രോഡക്ട് കിട്ടും; മൂക്കത്ത് വിരല്‍വച്ച് ഉപയോക്താക്കള്‍.!

ഒരു ഐഫോണ്‍ വാങ്ങുമ്പോള്‍, അതു മാത്രമല്ല വാങ്ങുന്നത്. അതിനുള്ള സംരക്ഷണ കവറും ടെമ്പര്‍ഡ് ഗ്ലാസും വാങ്ങുന്നു, കൂടാതെ ഐഫോണ്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഐഫോണിനായി കൂടുതല്‍ സാധനങ്ങള്‍...

More Articles Like This