സ്വര്‍ണവില വീണ്ടും കുറഞ്ഞു, മൂന്നു ദിവസത്തിനിടെ താഴ്ന്നത് 400 രൂപ

0
140

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 35,200 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 ആയി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് നാനൂറു രൂപയാണ് കുറഞ്ഞത്.

മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില.

LEAVE A REPLY

Please enter your comment!
Please enter your name here