Wednesday, October 20, 2021

വേഷം മാറിയെത്തി ചൂതാട്ട കേന്ദ്രത്തിൽ മഞ്ചേശ്വരം എസ് ഐയുടെ പരിശോധന; രണ്ടുപേർ അറസ്റ്റിൽ

Must Read

മഞ്ചേശ്വരം:(mediavisionnews.in) ചീട്ടുകളി-ഒറ്റനമ്പർ ചൂതാട്ട കേന്ദ്രങ്ങളിൽ വേഷം മാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. മിയാപദവ്, കൊമങ്കളം, ഹൊസങ്കടി കടമ്പാർ എന്നിവിടങ്ങളിലെ ചീട്ടുകളി കേന്ദ്രങ്ങളിലും ഹൊസങ്കടിയിലെ ഒറ്റനമ്പർ ചൂതാട്ട കേന്ദ്രത്തിലുമാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്.

തിരിച്ചറിയാതിരിക്കാൻ പോലീസ് വേഷം ഒഴിവാക്കി ലുങ്കിയും ടീഷർട്ടും തൊപ്പിയും ധരിച്ചാണ് എസ്.ഐ എത്തിയത്. ചീട്ടുകളിയിലേർപ്പെടുകയായിരുന്ന പലരും ചിതറിയോടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ റസാഖ്, കടമ്പാറിലെ അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്.

മൂന്ന് ചൂതാട്ട കേന്ദ്രങ്ങളിൽ നിന്നുമായി 18000 രൂപയും പിടിച്ചെടുത്തു. എം.പി രാഘവൻ മഞ്ചേശ്വരം എസ്.ഐയായി ചുമതലയേറ്റതോടെ ചൂതാട്ട സംഘത്തിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. പോലീസ് റെയ്ഡിനെത്തുന്നത് നിരീക്ഷിക്കുകയും ചൂതാട്ട സംഘങ്ങൾക്ക് വിവരം നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വേഷംമാറി ചൂതാട്ട കേന്ദ്രങ്ങളിലേക്ക് പോയതെന്ന് എസ് ഐ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

മഴ പെയ്യുമെന്നു പറഞ്ഞാൽ വെയിൽ; തിരുത്തി പിന്നെയും തിരുത്തി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും തിരുത്തൽ. ഇന്ന് (ഒക്ടോബർ 20) കാസർകോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ...

More Articles Like This