വെടിവെപ്പ് കേസിലും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിലും ഒളിവിലായിരുന്ന രണ്ട് യുവാക്കള്‍ പിടിയില്‍

0
267

ഉപ്പള:(mediavisionnews.in) വെടിവെപ്പ് കേസിലും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിലും ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികളെ കാസര്‍കോട് ഡി.വൈ.എസ്.പി. പി.ബാലകൃഷണ നായരുടെ നേതൃത്വത്തിലുള്ള സംഘവും മഞ്ചേശ്വരം സ്റ്റേഷന്‍ ഓഫീസര്‍ എ. സന്തോഷ് കുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വെടിവെപ്പ് കേസില്‍ മിത്തിനടക്കയിലെ നവാഫി(33) നെയും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസില്‍ ഉപ്പളയിലെ മുഷാഹിദി (30) നെയുമാണ് അറസ്റ്റ് ചെയ്തത്.

ഏഴ് മാസം മുമ്പ് ഉപ്പള ഹിദായത്ത് നഗറില്‍ വെച്ച് നവാഫും സംഘവും യുവാക്കള്‍ക്ക് നേരെ തോക്ക് ചൂണ്ടിയും കത്തി വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സംഭവം അറിഞ്ഞ് മഞ്ചേശ്വരം പൊലീസും അന്നത്തെ കാസര്‍കോട് ഡി.വൈ എസ്.പി. പി. സദാനന്ദനും സംഘവും മിയാപദവില്‍ എത്തി കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തും ബിയര്‍ കുപ്പികള്‍ എറിഞ്ഞും സംഘം കര്‍ണാടകയിലേക്ക് കടന്നു കളയുകയായിരുന്നു. അന്ന് പുലര്‍ച്ച രണ്ട് മണിയോടെ കര്‍ണാടക വിട്‌ള പൊലീസിനെ അക്രമിച്ച് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട നാലു പ്രതികളെ ഒരാഴ്ച്ചക്ക് ശേഷം പൂനയില്‍ വെച്ച് പിടികൂടിയിരുന്നു. ഒരു പ്രതിയെ മഞ്ചേശ്വരം പൊലീസ് പിടികൂടി. നവാഫ് മയക്കുമരുന്നു കേസിലടക്കം പല കേസുകളിലും പ്രതിയാണന്ന് പൊലീസ് പറഞ്ഞു. നവാഫിന്റെ സഹോദരന്‍ സജാദിനെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്.

രണ്ട് വര്‍ഷം മുമ്പ് കുബണൂരില്‍ വെച്ച് ഹസൈനാര്‍ എന്നയാളെ റോഡില്‍ തടഞ്ഞ് മുസാഹിദും മറ്റു മൂന്ന് പേരും ചേര്‍ന്ന് കാല് തല്ലിയെടിക്കുകയായിരുന്നുവെന്നാണ് കേസ്. കൂട്ടുപ്രതികളില്‍ ഒരാളായ ബന്തിയോട് അടുക്കയിലെ മൊയ്തീന്‍ സബീര്‍ ആന്ധ്രയില്‍ കഞ്ചാവ് കടത്തിയ കേസില്‍ ജയിലാണ്. മസാഹിദ് മയക്കു മരുന്നു കേസിലും വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും പ്രതിയാണ്. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here