‘വിവാദങ്ങളോട് പ്രതികരിക്കാനില്ല’; ലീഗ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ടെന്ന് ഹരിത സംസ്ഥാന പ്രസിഡന്‍റ്

0
249

മലപ്പുറം: ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹരിത സംസ്ഥാന പ്രസിഡന്‍റ് ആയിഷ ബാനു. വിവാദങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അപ്പുറത്ത് അഭിപ്രായം പറയാനില്ലെന്നും ആയിഷ ബാനു പറഞ്ഞു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരം ഇന്നലെയാണ് ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. എന്നാല്‍ ഹരിത കമ്മിറ്റി പുനസംഘടനയില്‍ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here