രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മിന്നും ജയം; അപ്രതീക്ഷിത തോല്‍വിയുമായി ബി.ജെ.പി

0
297

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669 ലും കോണ്‍ഗ്രസിനാണ് ജയം. ബി.ജെ.പി 550 സീറ്റുകളില്‍ ജയിച്ചു. ആര്‍.എല്‍.പി 40 സീറ്റിലും ബി.എസ്.പി 11 സീറ്റിലും എന്‍.സി.പി രണ്ട് സീറ്റിലുമാണ് ജയിച്ചിരിക്കുന്നത്. 290 സീറ്റില്‍ സ്വതന്ത്രരും ജയിച്ചു.

1564 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ആഗസ്റ്റ് 26 നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആഗസ്റ്റ് 29 ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനുമായിരുന്നു നടന്നത്. ആറ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

1,564 പഞ്ചായത്ത് അംഗങ്ങള്‍, ആറ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, 200 അംഗങ്ങള്‍ തുടങ്ങിയവര്‍ക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പാളയത്തിലെ പടലപ്പിണക്കങ്ങള്‍ മുതലെടുത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാല്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെ അപ്രസക്തമാക്കിയാണ് കോണ്‍ഗ്രസിന്റെ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here