മിയപദവിൽ ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് പരാതി

0
404

മിയാപ്പദവ്: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. മിയാപ്പദവിലെ അബ്ദുല്ല-നസീമ ദമ്പതികളുടെ മകന്‍ അര്‍ഷാദ്(25) ആണ് മരിച്ചത്. ഇന്നലെ മൂന്ന് മണിയോടെ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു അര്‍ഷാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അര്‍ഷാദിനെ അന്വേഷിച്ച് ബന്ധുക്കളായ രണ്ടുപേര്‍ വീട്ടില്‍ എത്തിയിരുന്നു. ഇവര്‍ അര്‍ഷാദിനെ വീടിന് പുറത്ത് നിന്ന് പല പ്രാവശ്യം വിളിച്ചുവെങ്കിലും മറുപടി ഇല്ലാത്തതിനെ തുടര്‍ന്ന് വീടിന്റെ താഴത്തെ നിലയില്‍ അന്വേഷിച്ചു. ഇവിടെയും കണ്ടെത്താത്തതിനെ തുടര്‍ന്ന് വീടിന്റെ രണ്ടാം നിലയില്‍ അന്വേഷിക്കുമ്പോഴാണ് കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടതത്രെ. ഉടന്‍ തന്നെ കയര്‍ മുറിച്ച് താഴെയിറക്കി സമീപത്തെ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നുവെന്നും അപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ മറ്റുബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കാതെ ആസ്പത്രിയില്‍ എത്തിച്ചതാണ് ദുരൂഹതക്കിടയാക്കിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തി വരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന അര്‍ഷാദ് ഒരു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here