Wednesday, October 20, 2021

മലയാള സിനിമയില്‍ അടക്കം അഭിനയിച്ചിട്ടുള്ള നൈജീരിയന്‍ നടന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍; 7.5 ലക്ഷം രൂപ മൂല്യമുള്ള ലഹരിമരുന്ന് പിടിച്ചെടുത്തു

Must Read

ബംഗളൂരു: കര്‍ണാടകയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ നൈജീരിയന്‍ നടന്‍ അറസ്റ്റില്‍. മയക്കുമരുന്ന് വില്‍ക്കുന്നതിനിടെ ചെക്കുമി മാല്‍വിന്‍ (45) ആണ് പിടിയിലായത്. മാല്‍വിന്റെ കൈവശം ഉണ്ടായിരുന്ന 7.5 ലക്ഷം രൂപ മൂല്യമുള്ള എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.

തമിഴ്, ബോളിവുഡ് അടക്കം നിരവധി സിനിമകളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ സിംഹം, വിശ്വരൂപം എന്നി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടിട്ടുണ്ട്. സിനിമ മേഖലയിലെ മാല്‍വിന്റെ ബന്ധം പൊലീസ് അന്വേഷിച്ച് വരികയാണ്.

കെ ആര്‍ പുരത്തിന് സമീപം ഭട്ടാരഹള്ളിയില്‍ നിന്നാണ് മാല്‍വിനെ കര്‍ണാടക പൊലീസ് പിടികൂടിയത്. മെഡിക്കല്‍ വിസയിലാണ് ഇദ്ദേഹം ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. ഹിന്ദി, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി 20 ചിത്രങ്ങളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലും മുംബൈയിലും സിനിമ അഭിനയവുമായി ബന്ധപ്പെട്ട് മാല്‍വിന്റെ നേതൃത്വത്തില്‍ കോഴ്‌സ് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വെറും 1,900 രൂപയ്ക്ക് ആപ്പിളിന്‍റെ ഈ പ്രോഡക്ട് കിട്ടും; മൂക്കത്ത് വിരല്‍വച്ച് ഉപയോക്താക്കള്‍.!

ഒരു ഐഫോണ്‍ വാങ്ങുമ്പോള്‍, അതു മാത്രമല്ല വാങ്ങുന്നത്. അതിനുള്ള സംരക്ഷണ കവറും ടെമ്പര്‍ഡ് ഗ്ലാസും വാങ്ങുന്നു, കൂടാതെ ഐഫോണ്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഐഫോണിനായി കൂടുതല്‍ സാധനങ്ങള്‍...

More Articles Like This