മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം ഉടൻ യാഥാർത്യമാക്കണം: മുസ്ലിം ലീഗ്

0
146

ഉപ്പള: മഞ്ചേശ്വരം താലൂക്ക് പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും സ്വന്തമായി ആസ്ഥാന കെട്ടിടം ഇല്ലാത്തത് കാരണം ജനങ്ങൾ ദുരിതത്തിലാവുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആരോപിച്ചു.

മൂന്ന് നില ചവിട്ട് പടികൾ കയറി ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത് പ്രായമായവർക്കും വികലാംഗർക്കും ഓഫീസിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ഒഴിവാക്കി സ്വന്തമായ കെട്ടിടം ഉണ്ടാക്കി ഓഫീസ് സംവിധാനം സുധാര്യമാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എ കെ എം അഷറഫ് എംഎൽഎ നടത്തുന്ന ഇടപെടൽ അഭിനന്ദനാർഹമാണന്നും യോഗം വിലയിരുത്തി.

പ്രിസിഡണ്ട് ടിഎ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ യോഗം ഉത്ഘാടനം ചെയ്തു. എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്റഫ് എംഎൽഎ, എം ബി യൂസുഫ് ഹാജി, അസീസ് മരിക്കെ, വി പി എ കാദർ ഹാജി, അഷ്റഫ് കർള, പി എച്ച് എഹമീദ് ഹാജി മച്ചംപാടി, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി മുട്ടാജെ, അസീസ് കളത്തൂർ, സഹീർ ആസിഫ്, സമീന ടീച്ചർ, പി എം സലീം, ഉമ്മർ അപ്പോളൊ, അഡ്വ.സക്കീർ അഹ്മദ്, സയ്യിദ് ഹാദി തങ്ങൾ, സയ്യിദ് സൈഫുള്ള തങ്ങൾ, അബ്ദുല്ല ഹാജി കജെ, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ,റഹ്മാൻ ഗോൾഡൻ, അബ്ദുല്ല കുഞ്ഞി മുക്കാരിക്കണ്ടം, അബ്ദുല്ല കണ്ടത്തിൽ, അബൂബക്കർ പെർദന, വാഹിദ് കുടൽ, പി ബി അബൂബക്കർ, എം പി ഖാലിദ്, ബിഎം മുസ്തഫ, സവാദ് അംഗഡിമുഗർ, മുസാഫി കോട്ട, എ എ അയിശ പെർള, ഉദയ അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹ്മാൻ ബന്തിയോട്, എം എച്ച് അബ്ദുൽ റഹ്മാൻ, അസീസ് ഹാജി മഞ്ചേശ്വരം, ടി എം ഹമീദലി കന്തൽ, അബ്ദുല്ല മാദേരി, കലീൽ മരിക്കെ, കെ എം അബ്ബാസ് കുമ്പള, അബ്ദുൽ കാദർ ബന്തിയോട്, വളപ്പ് അബ്ദുൽ റഹ്മാൻ ഹാജി, മൂസ ദുബൈ ചർച്ചയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here