ഫുട്ബോൾ കളിക്കുന്നതിനിടെ 18 വയസ്സുകാരൻ മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു

0
412

മലപ്പുറം ∙ പൊന്നാനി ചങ്ങരംകുളത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ദീൻ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിക്കര ഫുട്ബോൾ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണു സംഭവം.

നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് കൊളത്തറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here