പെട്രോളിന് 14 പൈസ കുറച്ചപ്പോള്‍ ഗ്യാസിന്റെ വില കുത്തനെ കൂട്ടി; വലഞ്ഞ് ഉപഭോക്താക്കള്‍

0
213

തിരുവനന്തപുരം: രാജ്യത്ത് പാചകവാതകത്തിനുള്ള വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂട്ടിയത്.

എല്ലാ മാസവും ഒന്നാം തിയ്യതി പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വില കൂട്ടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 867 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1623.50 രൂപയുമായി.

കഴിഞ്ഞ മാസവും പാചകവാതകത്തിന് വില കൂട്ടിയിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 80 രൂപയുമായിരുന്നു ആഗസ്റ്റ് മാസം കൂട്ടിയത്.

ഫെബ്രുവരിയില്‍ മൂന്നു തവണയായി 100 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറച്ചത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101. 49 രൂപയാണ്. ഡീസല്‍ വില 93 രൂപ 59 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് വില 103 രൂപ 56 പൈസയും. ഡീസല്‍ വില 95 രൂപ 53 പൈസയുമായി.

കോഴിക്കോട് പെട്രോള്‍ വില 101.78 രൂപയും ഡീസല്‍ വില 93.89 രുപയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here