നര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍

0
249

കോട്ടയം: നര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ രംഗത്ത്. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പ് വിശ്വാസികളോടു നടത്തിയ പ്രസംഗം വിവാദമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

സര്‍ക്കാരും രാഷ്ട്രീയ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ഏതെങ്കിലും ഒരു സമുദായത്തെ കുറിച്ചല്ല ബിഷപ്പിന്റെ പരാമര്‍ശമെന്നും ഏതെങ്കിലും മതത്തെ കുറിച്ചുള്ള പ്രസ്താവനയായി വിവാദമാക്കുകയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here