Monday, September 20, 2021

ചിക്കന്‍ കറിവയ്ക്കാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

Must Read

ഭോപ്പാല്‍: മധ്യപ്രദേശിലെ ശഹ്ദോല്‍ ജില്ലയില്‍ ചിക്കന്‍ കറിവയ്ക്കാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.സംഭവത്തില്‍ പ്രതിയായ കമലേഷ് കോള്‍ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 23ന് രാത്രി ചിക്കന്‍ കറി ഉണ്ടാക്കിക്കൊടുക്കാന്‍ കമലേഷ് കോള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു.വഴക്കിനൊടുവില്‍ കമലേഷ് ഭാര്യയെ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ഭാര്യ അപകടത്തില്‍ പരിക്കേറ്റു മരിച്ചുവെന്നായിരുന്നു കമലേഷ് പൊലീസില്‍ അറിയിച്ചത്. എന്നാല്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കമലേഷ് കോള്‍ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പന്ത്രണ്ടായിരം സ്‌ക്വയര്‍ഫീറ്റ്;‍ നാല് നിലയിൽ മുസ്ലിം യൂത്ത് ലീഗിന് കോഴിക്കോട് ആസ്ഥാനം

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്...

More Articles Like This