Monday, September 20, 2021

കുമ്പള പ്രസ് ഫോറം നവീകരിച്ച ഒഫിസ് ഉദ്ഘാടനം തിങ്കളാഴ്ച്ച

Must Read

കുമ്പള: കുമ്പള പ്രസ് ഫോറം നവീകരിച്ച ഓഫിസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 6 തിങ്കളാഴ്ച രാവിലെ 9.30ന് എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിക്കും. കുമ്പള ഗവ.ഹൈസ്കൂൾ റോഡിലെ പരേരി കോംപ്ലക്സിലെ ഒന്നാം നിലയിലാണ് ആധുനിക രീതിയിൽ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്.

പ്രസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് ഉപ്പള അധ്യക്ഷനാകും. കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയാവും. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫിസർ പി. പ്രമോദ്, എസ്.ഐ അനീഷ്, അഡീഷണൽ എസ്.ഐ കെ.പി.വി രാജീവൻ, പ്രസ് ഫോറം സെക്രട്ടറി അബ്ദുല്ല കുമ്പള, കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, ഇബ്രാഹിം പുത്തുമോണു പാവൂർ, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ, വിക്രം പൈ, സി.എ സുബൈർ, പി.രഘുദേവൻ മാസ്റ്റർ, അഷ്റഫ് കർള, സൈഫുള്ളതങ്ങൾ, നാസിർ മൊഗ്രാൽ, സുധാകർ കാമത്ത്, കെ.രാമകൃഷ്ണൻ, സുബൈർ പടുപ്പ്, ഹമീദ് ഹൊസങ്കടി, ജയപ്രകാശ്, താജുദ്ധീൻ മൊഗ്രാൽ, അഹമദലി കുമ്പള, സതീഷ് ഷെട്ടി, പ്രസ് ഫോറം ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള തുടങ്ങിയവർ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പന്ത്രണ്ടായിരം സ്‌ക്വയര്‍ഫീറ്റ്;‍ നാല് നിലയിൽ മുസ്ലിം യൂത്ത് ലീഗിന് കോഴിക്കോട് ആസ്ഥാനം

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്...

More Articles Like This