Wednesday, October 20, 2021

ഉപ്പളയില്‍ ദേശീയപാതയോരത്ത് മാലിന്യം തള്ളിയ 40 വാഹന ഉടമകള്‍ക്ക് നോട്ടീസ്

Must Read

ഉപ്പള: ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ തള്ളിയ 40 വാഹന ഉടമകള്‍ക്കെതിരെ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 40 വാഹന ഉടമകള്‍ക്കെതിരെയാണ് നടപടി.

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് 30 വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയമിച്ച ആറംഗ സ്‌ക്വാഡ് പ്രവര്‍ത്തകരാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും പകര്‍ത്തി അധികൃതര്‍ക്ക് കൈമാറുന്നത്. 3000 രൂപ വീതം പിഴ ചുമത്തിവരികയാണ്. കുക്കാര്‍ പാലത്തിന് സമീപം ദേശീയപാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്ന സംഘത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

11.2 ഓവറില്‍ 12 റണ്‍സിന് അര്‍ജന്റീന ഓള്‍ ഔട്ട്; 3.3 ഓവറില്‍ വിജയ തീരത്തെത്തി ബ്രസീല്‍!

നൗകാല്‍പന്‍ (മെക്‌സിക്കോ): ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള വൈരത്തിന്റെ കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകകപ്പാകുമ്പോള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ ആ വൈരത്തിന്റെ വീറും വാശിയും പടര്‍ന്നുകയറും....

More Articles Like This