ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

0
184

ന്യൂഡല്‍ഹി ∙ ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തേ അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നു.

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനുവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. ഇതിനു മുൻപും നിരവധി തവണ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയിരുന്നു.

ബാങ്ക് അക്കൗണ്ട് തുടങ്ങൽ, പണം നിക്ഷേപിക്കൽ തുടങ്ങിയവയ്ക്കു നിലവിൽ പാൻ നിർബന്ധമാണ്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം എന്നിവയ്ക്കും പാൻ അത്യാവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here