രാഷ്ട്രീയവും ചർച്ചകളും ഒന്നുമല്ല, ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ പേർ കണ്ടത് ഈ ഇന്ത്യൻ സന്ന്യാസിയുടെ പോസ്റ്റ്

0
378

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാര്‍ കണ്ടതും പ്രതികരിച്ചതും ഒരു ഇന്ത്യക്കാരന്റെ പോസ്റ്റ്.

കുറെയേറെ അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളുടെ വ്യക്തിത്വം കണ്ടെത്താന്‍ സാധിക്കുമെന്ന അവകാശവാദത്തോടെ ഗൗര്‍ ഗോപാല്‍ ദാസ് എന്ന ഇന്ത്യന്‍ സന്യാസി തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റിനോടാണ് അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രതികരിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ കണക്കുകള്‍ ഫേസ്ബുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അമേരിക്കയില്‍ ഫേസ്ബുക്ക് വലതുപക്ഷ രാഷ്ട്രീയത്തെ ഒരുപാട് അനുകൂലിക്കുന്നുണ്ടെന്നും വലതുപക്ഷ ആശയങ്ങളെ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു. അത് ശരിയല്ലെന്ന് തെളിയിക്കുവാന്‍ വേണ്ടിയാണ് മൂന്ന് മാസത്തെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ കണക്കുകള്‍ സാമൂഹിക മാദ്ധ്യമം പുറത്തിറക്കിയത്.

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രതികരിക്കുന്നത് രാഷ്ട്രീയ പോസ്റ്റുകളോടല്ല മറിച്ച്‌ ഫോട്ടോസും വീഡിയോസും പോലെ വിനോദത്തിനുള്ള പോസ്റ്റുകളോട‌ാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. അതു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രതികരിക്കുന്നത് നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കഴിക്കാത്ത ഭക്ഷണം, സ്പഗേറ്റിയില്‍ മധുരം ഉണ്ടോ തുടങ്ങിയ വിചിത്രമായ ചില ചോദ്യങ്ങളോടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here