സ്വർണവില വീണ്ടും ഉയർന്നു; രണ്ടാഴ്ചക്കിടെ 900 രൂപ വർധിച്ചു

0
160

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ  സ്വർണത്തിന്റെ വില 35,560 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 4445 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്.

രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് വർധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here