മലബാര്‍ സമരത്തെ തമസ്‌കരിക്കാനുള്ള നീക്കം; പോരാളികളുടെ പേരുകള്‍ സ്ഥാപിച്ച് യൂത്ത്‌ലീഗ് പ്രതിഷേധം

0
212

മലബാര്‍ സമരപോരാളികളുടെ പേരുകള്‍ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ യൂത്ത്‌ലീഗ് പ്രതിഷേധം. പോരാളികളുടെ പേരുകള്‍ ശാഖകളില്‍ സ്ഥാപിച്ചാണ് പ്രതിഷേധം. ഓഗസ്റ്റ് 26ന് ശാഖകളില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി മുഴുവന്‍ പോരാളികളുടെയും പേരുകള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ തമസ്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഐ.സി.എച്ച്ആ.റിന്റെ ആഭിമുഖ്യത്തിലാണ് സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടിക തയ്യാറാക്കിയത്. പ്രധാനമന്ത്രി പ്രകാശനം ചെയ്ത അഞ്ച് വാള്യങ്ങളുള്ള ഗ്രന്ഥത്തിൽ മലബാർ സമരം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചതാണ്. സംഘ് പരിവാർ ശക്തികളുടെ ഗൂഢാലോചന പ്രകാരം ചരിത്രം വക്രീകരിച്ചാണ് മലബാറിലെ രക്തസാക്ഷികളെ നിഘണ്ടുവിൽ നിന്നും വെട്ടി നിരത്തിയത്. ചരിത്രത്തിൽ കൈകടത്തലുകൾ നടത്തി ചരിത്ര പുരുഷൻമാരെ അപമാനിക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കേണ്ടതാണെന്ന് നേതാക്കൾ പറഞ്ഞു. ചരിത്രത്തിന്റെ പുനർവായനയിലൂടെ പുതു തലമുറയിൽ ചരിത്ര ബോധം പകരുന്ന രീതിയിലാണ് പോരാളി പട്ടിക സ്ഥാപിക്കൽ സമരമെന്നും മലബാർ സമരത്തിൽ കൊല്ലപെട്ടവരും ജയിൽവാസം അനുഭവിച്ചവരും നാടുവിട്ടു പോകേണ്ടി വന്നവരുമായ ദേശ സ്നേഹികളുടെ പേരുകൾ ഉൾക്കൊള്ളുന്ന ബോർഡുകളാണ് സ്ഥാപിക്കുകയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here