ഡോക്ടർസ് ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് പ്രൊജക്റ്റ് ആരംഭിച്ചു

0
240

ഉപ്പള: ഡോക്ടർ ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് പ്രൊജക്റ്റ് ആരംഭിച്ചു. ചടങ്ങ് മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം.എൽ എയുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്, ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ, ബി.ജെ.പി കാസറകോട് ജില്ലാ സെക്രട്ടറി വിജയ റായ് തുടങ്ങിയവർ സംബന്ധിച്ചു.

ഉപ്പള ബദ്‌രിയ മസ്ജിദിന് സമീപം ആരംഭിച്ച ആത്യാധുനിക ഉപകരണങ്ങളോടും സജ്ജീകരങ്ങളോടും കൂടി മൾട്ടി സ്‌പെഷ്യാലി​റ്റി ആശുപത്രിയായ ഡോക്ടർ ഹോസ്പിറ്റൽ ഒക്ടോബർ അവസാനത്തോട് കൂടി പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here