കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസം നിരീക്ഷണം; നാളെ മുതൽ കർശനമാക്കുമെന്ന് കർണാടക സർക്കാർ

0
220

ബെം​ഗളൂരു: കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റീൻ നാളെ മുതൽ കർശനമായി നടപ്പാക്കുമെന്ന് കർണാടക സർക്കാർ. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവിൽ എത്തിയവരെ പോകാൻ അനുവദിച്ചു

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത്. മെഡിക്കൽ , പാരാമെഡിക്കൽ.നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ല. എന്നാൽ ആർ ടി പി സി ആർ പരിശോധന ഫലം നിർബന്ധമാണ്. ഇതില്ലെങ്കിൽ ഏഴ് ദിവസം  ക്വാറന്റയിനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാൽ മാത്രമേ തുടർ യാത്ര അനുവദിക്കൂ.

വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കും. ജീവനകാർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം.
സ്ഥാപനങ്ങൾ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇളവ് നൽകും

കേര‌ളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here