‘കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍’; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍

0
232

കോഴിക്കോട്: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് പ്രചരിക്കുന്ന വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുന്നീ മഹല്ലു ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

പ്രസ്താവന ഇങ്ങനെ- കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ എന്റെ ഫോട്ടോ വെച്ച് മീഡിയ വണ്‍ ചാനലില്‍ വരുന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. സുന്നീ മഹല്ലു ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയില്‍ ഇന്ന് മലപ്പുറത്ത് ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍ ഞാന്‍ പരാമര്‍ശിച്ചിട്ടേയില്ല. തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഖേദകരമാണ് തങ്ങള്‍ പറഞ്ഞു.

സുന്നി മഹല്ല് ഫെഡറേഷനാണ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു വാർത്ത. യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, കമ്മ്യൂണിസം എന്നിവക്കെതിരെ മഹല്ല് കമ്മിറ്റികള്‍ വഴി വിശ്വാസികളെ ബോധവത്കരിക്കാനാണ് തീരുമാനമെന്നും വാർത്തയിൽ പറയുന്നു. മൂന്നു മാസം നീണ്ടുനിൽക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന് പേരിട്ട് നടത്തുന്ന കാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന ആളുകൾക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്നും ഇന്ന് വാർത്താ മാധ്യമങ്ങളിലടക്കം വന്ന റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here