കപ്പിൽ മൂത്രം ഒഴിച്ച് വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമാണം! ഞെട്ടിയ്ക്കുന്ന വീഡിയോ; അറസ്റ്റ്

0
558

ഗുവാഹത്തി: സ്വന്തം മൂത്രം വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ ഞെട്ടിക്കുന്ന വീഡിയോ. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പു കൊണ്ടു തന്നെ പാനിപുരി നിർമിക്കു​കയാണ് കച്ചവടക്കാരൻ ചെയ്യുന്നത്. അസമിലെ ഗുവാഹത്തിയിലാണു സംഭവം. മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തിൽ കഴുകി അത് പിന്നീട് പാനിപുരി നിർമാണത്തിന് ഉപയോഗിക്കുന്നതാണ് വീഡിയോ. ഈ കപ്പ് ഉപയോഗിച്ചു കഴുകിയ വെള്ളം തന്നെയാണു ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.

മൊബൈലിൽ ആരോ പകർത്തി പങ്കുവച്ച വീഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here